വിളക്കിലെക്കടുക്കും പ്രാണിയെ പോലെ അന്ത്യത്തി ലേക്ക് പറക്കുന്നോരായുസ്സിൻ ശുഭയാത്ര ....
Monday, May 27, 2013
Thursday, May 23, 2013
ന്യൂ ജെനറേഷൻ അമ്മയ്ക്ക്
ന്യൂ ജെനറേഷൻ അമ്മയ്ക്ക്
വെ റുക്കല്ലേ ശപിക്കല്ലേ എന്നെ നീ പേറീട്ടു
വേണ്ടെന്നു വയ്ക്കല്ലേ അമ്മ തൻ ഓമലെ
അമ്മിഞ്ഞപ്പാൽ നീ എനിക്കേകണെ
അമ്മയ്ക്ക് കിട്ടിയ സൗഭാഗ്യമൊക്കെയും
എന്നിലും ചൊരിയണേ എന്നുടെ പൊന്നമ്മേ
പിച്ചവച്ചു നടത്തീടുവാൻ എന്നൊപ്പം വേണം നീ
ഉണ്ണാനും ഉറങ്ങാനും എന്നൊപ്പം വേണം നീ
കളിപ്പാനും ചിരിപ്പാനും എന്നൊപ്പം വേണം നീ
നിന്നുടെ ലാളന കേട്ടു വളരണം
നിന്നുടെ താരാട്ട് കേട്ടുറങ്ങീടണം
എന്നിലെ എന്നെ ഞാനാക്കി മാറ്റുവാൻ
എപ്പോഴും എന്നുടെ കുടെയുണ്ടാവണം
അമ്മ തൻ വാത്സല്യം ഏറ്റു വളര്ന്നിടാൻ
ഞാനും കൊതിക്കുന്നു അത്രമേലത്രമേൽ ....
Saturday, May 18, 2013
വിധി ........
വെറും ഒരു തർക്കത്തിനോ അവകാശങ്ങൾക്കോ വേണ്ടി നിക്കാതെ സുവർണ അവിടെ നിന്നും ഇറങ്ങി...ഇനി എങ്ങോട്ട് ? അത് ഒരു ചോദ്യം മാത്രമായി അവൾക്കു .തന്നെ മനസിലാക്കുന്ന ഒരേയൊരാൾ തന്റെ പ്രസാദേട്ടൻ മാത്രമായിരുന്നു...അത് ഇനി ഒരു ഓർമ മാത്രം ..കോലോത്തെ പയ്യനായ ശിവപ്രസാദിനെ സ്നേഹിച്ചു മംഗലം ചെയ്തു എന്നാ ഒരു തെറ്റെ നായര് തറവാട്ടിൽ ജനിച്ച സുവർണ്ണ ചെയ്തിട്ടുള്ളൂ .അമ്മാവന്മാരുടെ എല്ലാം എതിർപ്പിനെ അവഗണിച്ചു കൊണ്ടാണ് പ്രസാദ് സുവർണ്ണയുടെ കഴുത്തിൽ താലി ചാർത്തിയത് .4 വര്ഷം സുഖമായും സന്തോഷമായും കഴിഞ്ഞു പോയി .ഇതിനിടയിൽ ഒരു ബൈക്ക് വാങി ശിവപ്രസാദ് ..ഇപ്പൊ ഇതിന്റെ ആവശ്യം ഉണ്ടോ പ്രസാദേട്ടാ എന്നാ സുവർണ്ണയുടെ ചോദ്യത്തിനു ഒരു ചിരിയോടെ പ്രസാദ് പറഞ്ഞു ,നമുക്ക് എവ്ടെക്കെങ്കിലും അടുതൊന്നു പോവാൻ വേണ്ടി മാത്രമാണ് ഇതു .എ പ്പോഴും അമ്മാമമാര്ടെ വണ്ടി വേണ്ടല്ലോ എന്നാണ് പ്രസാദ് ചിന്തിച്ചത് .വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ,അത് തന്നെ സംഭവിച്ചു .പ്രസാദ് പോയ ബൈക്കി ൽ ഒരു ബസിടിച്ചു .3 ദിവസം അത്യാഹിത വിഭാഗത്തിൽ കിടന്നു .കോലോത്തെ കാര്യസ്ഥൻ വാര്യര് അമ്മാവൻ മാത്രമാണ് അവിടെ ഒരു സഹായത്തിനായി അവള്ക്കുണ്ടയിരുന്നത്.വീട്ടുകാരെ എതിര്തുകൊണ്ടുള്ള കല്യാണം ആയതോണ്ട് അവളുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല.മൂന്നാം ദിവസം ഉച്ചയോടെ പ്രസാദ് അവളോട് വിട പറഞ്ഞു .ദൈവവും മനുഷ്യരും ആരും നീതി കാണിച്ചില്ല .
ചടങ്ങുകൾ എല്ലാം കഴിഞ്ഞു വേഗം തന്നെ.ആരെയും കാത്തു നിക്കാനുണ്ടായിരുന്നി ല്ല..ഇനി ഇവളെ എന്ത് ചെയ്യണം എന്നായി പിന്നത്തെ അവിടുത്തെ ചിന്താവിഷയം.ആര്ക്കും ആ അമ്മയും കുഞ്ഞും അവിടെ നിക്കുനതിനോടു യോജിപ്പുണ്ടായിരുന്നില്ല .അവസാനം എല്ലാ ചര്ച്ചകള്ക്കും ഒടുവിൽ വല്യമ്മാമ പറഞ്ഞു എന്താ എടുക്കാനുള്ള തെന്നു വച്ചാൽ എടുത്തിട്ട് ഇറങ്ങിക്കോളുക .എതിർത്ത് ഒരു വാക് പോലും പറയാൻ കഴിയാതെ കിഴക്കേ കോവിലകത്തിന്റെ പടിപ്പുര ഇറങ്ങുമ്പോൾ ഒരു കൈയിൽ 3 വയസ്സ് മാത്രം ഉള്ള മകൾ ശിവാനിയും മറു കൈയിൽ മാറി യുടുക്കാനുള്ള തുണിയും.ആദ്യം കിട്ടിയ ബസിൽ തന്നെ അവൾ കയറി..എങ്ങോട്റെക്കെന്നു ഒരു ഗ്രാഹ്യവും ഇല്ല.ജനാല സീറ്റിൽ തന്നെ ശിവാനി സ്ഥാനം പിടിച്ചു .അവൾ പുറം കാഴ്ചകൾ ആസ്വദി ക്കുകയാണെന്ന് സുവർണക്ക് അറിയാം .

.നേരം സന്ധ്യയാവാറായി ,രാവിലെ മുതൽ രണ്ടു പേരും ഒന്നും കഴിച്ചിട്ടില്ല .ശിവാനിക്ക് വിശ ക്കുന്നുന്ടെന്നു അറിയാം ,പക്ഷെ അവൾ ഒന്നും ചോദിച്ചില്ല .കാഴ്ചകൾ കണ്ടു മടുതിട്ടാവണം ശിവാനി ഉറങ്ങി പോയി.അമ്മയുടെ തോളിലേക്ക് ചാരി ഒന്നും അറിയാതെ അവൾ ഉറക്കമാണ് .അവള്ടെ മുടിയിഴകൾ തഴുകിയിരിക്കവെ സുവർണയും ചെറുതായൊന്നു മയങ്ങി.പെട്ടെന്ന് എന്തോ ബഹളം കേട്ട് അവൾ ഉണര്ന്നു .അവിടെ ഒരു ചെറിയ പെണ്‍ കുട്ടി , കഷ്ടിച്ച് ശിവാനിയുടെ അതെ പ്രായം .., കുറേ ആളുകള് ചേർന്ന് അവളെ തല്ലുന്നു .പ്രായം ചെന്ന ഒരു സ്ത്രീ അവരെയൊക്കെ പിടിച്ചു മാറ്റീ .,ആ പെണ്‍കുട്ടിയെ അവരിൽ നിന്നും മോചിപ്പിച്ചു .അവസാന സ്റ്റോപ്പ് എത്തി .കണ്ടക്ടർ പറഞ്ഞു വേഗം വേഗം ഇറങ്ങു .ആലോചനയിൽ നിന്നും സുവർണ്ണ ഉണര്ന്നു ,അവിടെ ഇറങ്ങി അവൾ ശിവാനിയെയും കൊണ്ട് അവള്ടെ അർത്ഥമില്ലാത്ത യാത്രയിലേക്ക് .സുവർണ്ണയെയും ശിവനിയെയും ആ സ്ത്രീ വണ്ടിയിൽ നിന്ന് ഇറങ്ങുംബോഴേ ശ്രദ്ധിച്ചിരുന്നു .എവ്ടെയോ കണ്ടു മറന്ന മുഖം .
പക്ഷെ ദൈവം മറ്റൊരു രൂപത്തിൽ അഥവാ ആച്ചിയമ്മയുടെ രൂപത്തിൽ
അവൾക്കു സഹായമയെത്തി .ആച്ചിയമ്മ ,അതാണ് അറയ്ക്കൽ റംല താത്തയുടെ വിളിപ്പേര് .ഭക്ഷണo കിട്ടാതെയും അലച്ചിലിന്റെയും ക്ഷീണത്താൽ ഒരു തുള്ളി നീര് പോലും കിട്ടാത്ത സർക്കാർ പൈപ്പിന്റെ ചുവട്ടിലിരുന്ന അമ്മയെയും കുഞ്ഞി നെയും ആച്ചിയമ്മ തന്റെ വീടിലേക്കു ലേക്ക് കൂട്ടി. വലിയ ആ വീട്ടിൽ ആച്ചിയമ്മയും അവര്ക്ക് കൂട്ടായി വേലക്കാരി സരോജവും ആണുള്ളത് .ഒരു മകനുള്ളതാവട്ടെ കുടുംബത്തോടെ വിദേശത്താണ് താനും . ആച്ചിയമ്മക്ക് സുലൈമാന്റെ വാപ്പ യുടെയും ആച്ചി യമ്മയുടെയും പെൻഷൻ കിട്ടും..പോരാത്തതിനു പറമ്പിലും വയലിലും ആയി കുറച്ചു കൃഷിയും നടത്തുന്നുണ്ട് .നിക്കാഹിനു ശേഷം സുലൈമാനും ഭാര്യയും അവരുടെ 2 കുട്ട്യോളും ദുബായിലാണ് .2 വർഷം കൂടുമ്പോൾ ഒന്ന് വരും അത്ര തന്നെ.ആച്ചിയമ്മക്ക് കൂട്ട് സരോജം മതി .
കുട്ടി ഒന്ന് പോയി കുളിച്ചു വരൂ ,അതിനു ശേഷം വല്ലതും കഴിച്ചിട്ടാവാം ബാകി സംസാരം ഒക്കെ ,ആച്ചിയമ്മ പറഞ്ഞു .അവര്ക്കുള്ള മുറി കാട്ടിക്കൊടുക്കാൻ സരോജതിനെ ഏൽപിച്ചു .എന്തിനാ ആച്ചിയമ്മേ ആരാ എന്താണെന്നൊന്നും അറിയാത്ത ഒരുത്തിയെ വീടിലേക്ക് കൂടിയതെന്നുള്ള സരോജതിന്റെ കുറ്റപ്പെടുത്തൽ അവർ കേട്ടില്ലെന്നു നടിച്ചു കൊണ്ട് പറഞ്ഞു,സരോജം അവര്ക്ക് രണ്ടാള്ക്കും കഴിക്കാനുള്ളത് എടുത്തു വയ്ക്കൂ . ആച്ചിയമ്മയ്ക്ക് ആ കുട്ട്യോളോട് എന്തോ ഒരു ആത്മബന്ധം തോന്നി .എവ്ടെയോ കണ്ടു മറന്ന മുഖം .
കുളിയൊക്കെ കഴിഞ്ഞു സുവർണയും ശിവാനിയും എത്തി.ഒന്ന് തല നനച്ചപ്പോൾ തന്നെ പകുതി ക്ഷീണം അവള്ടെ മുഖത്ത് നിന്നും നീങ്ങി .സരോജം രണ്ടു പേര്ക്കും കഴിക്കാൻ വിളമ്പി.ആച്ചിയമ്മ അവരുടെ അടുത്തിരുന്നു.ശിവാനി കഞ്ഞി വളരെ ആര്ത്തിയോടെ കഴിക്കുനത് കണ്ടു ആചിയമ്മ പറഞ്ഞു ഇനിയും തരാം മോൾക്ക് വിസപ്പു മാറും വരെയെന്നു .സുവർണ്ണയ്ക്ക് വിസപ്പുണ്ടാർന്നെങ്കിൽ കൂടെ കഴിക്കാൻ മനസ് വന്നില്ല .അവൾ കൈ കുടഞ്ഞു എണീറ്റ് .എന്തെ മതിയക്ക്യോ ന്നു ആച്ചിയമ്മയുടെ ചോദ്യത്തിനു അവൾ ഒന്ന് മൂളികൊണ്ട് ഉത്തരം നല്കി .സുവർണ്ണയെ കുറിച്ച് കൂടുതൽ അറിയാൻ അവര്ക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും നാളെയാവട്ടെയെന്നു സ്വയം പറഞ്ഞു കൊണ്ട് ആച്ചിയമ്മ അവര്ക്കുള്ള മുറി കാണിച്ചു കൊടുത്തു.
രാത്രി നന്നായി ഉറങ്ങി സുവർണ്ണ .ഒരുപാടു നാളുകള്ക്ക് ശേഷമുള്ള ഒരു നീണ്ട നിദ്രയാണ് . താനും കുഞ്ഞുമെന്ന് പറഞ്ഞാൽ ജീവനേക്കാൾ ഏറെ സ്നേഹിച്ച തന്റെ പ്രസാദേട്ടന്റെ മരണത്തിനു ശേഷമുള്ള എല്ലാം മറന്നുള്ള ഉറക്കം .അതിരാവിലെ തന്നെ ആച്ചിയമ്മ ഉണര്ന്നു. കുട്ട്യോൾ ഉണര്ന്നില്ലെയെന്നു സരോജതിനോടു ആരാഞ്ഞു ,ഇത് വരെ ഇല്ലെന്നു അവൾ മറുപടിയും കൊടുത്തു.7 മണിയായപ്പോഴേക്കും സുവർണ്ണ ഉണര്ന്നു കുളി കഴിഞ്ഞെത്തി .സരോജതിനെ സഹായിക്കാനായി ഒപ്പം കൂടി

.അപോഴെക്കും ആച്ചിയമ്മ പ്രഭാത സവാരി കഴിഞ്ഞെത്തി .അവർ അവളോട ആദ്യം ചായ എടുത്തു കഴിക്കു എന്നിടവം ന്നു പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.
തിരികെ വന്നപ്പോൾ കിയിൽ ഒരു ഡയറിയും ,അതിൽ ഒരു പഴയ മങ്ങി ദ്രവിച്ച ഫോട്ടോയുമായാണ് ആച്ചിയമ്മ വന്നത്.അവർ അത് സുവർണ്ണ യുടെ കൈയിൽ കൊടുത്തു .അത് നോക്കിയതും സുവർ ണ്ണ ഏങ്ങി ഏങ്ങി കരഞ്ഞു. അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടി ..താൻ 5 വയസ്സ് വരെ ഉമ്മാ എന്ന് വിളിച്ചു നടന്നതും ,അമ്മക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഉമ്മയെ ഇട്ടു പോവാൻ വിസമ്മതിച്ചു കരഞ്ഞതും ഒക്കെ അവർ ഓർത്തു .ഉമ്മ ഉണ്ടാക്കി തന്നിട്ടുള്ള സ്വാദേറിയ വിഭവങ്ങളും, ഉമ്മ തന്നെ തയ്ച്ചു തന്ന കുഞ്ഞുടുപ്പുകളും ഒക്കെ അവൾ ഓർത്തു .ആദ്യമൊക്കെ കത്തിലൂടെയും മറ്റും ഓർത്ത കൂട്ടുകാ രിമാർ പിന്നീടെപ്പോഴോ മറന്നു തുടങ്ങി.ഉമ്മാ ന്നു വിളിച്ചു കൊണ്ട് സുവർണ്ണ ആച്ചിയമ്മയെ കെട്ടിപിടിച്ചു .. ആച്ചി യമ്മ സുവർണ്ണ യെ ചേര്ത്തുപിടിച്ചു കൊണ്ട് പറഞ്ഞു നീ അവൾ തന്നെ എന്റെ പ്രിയ കൂടുകാരി ലീലയുടെ മകൾ ..എന്റെ മകൾ ....ഇനി ഇവിടെ എന്റെയൊപ്പം കഴിയാൻ വേണ്ടി ദൈവം ഇവിടെ എത്തിച്ചവൾ . വിധി അവളെ അവിടെ എത്തിച്ചു .

Tuesday, May 14, 2013
മഴ
അത് ഒരു വർഷകാലം ആയിരുന്നു ,2004 ജൂണ്‍ മാസം 24 ,ബുധനാഴ്ച ആയിരുന്നു . മഴ എന്നും അവൾക്കു പ്രിയപ്പെട്ടതായിരുന്നു.അല്ലെങ്കിൽ ആർക്കാണ് മഴയെ ഇഷ്ടം അല്ലാത്തത്.ജീവിതത്തിൽ എല്ലാം ,ഉണ്ടായിരുന്നു സുഖം സന്തോഷം ഒക്കെയും ..,അച്ഛൻ ,അമ്മ, മുത്തശ്ശി ,പിന്നെ അവളും . ചെറിയ കുടുംബം സന്തുഷ്ട കുടുംബം.ബന്ധങ്ങൾക്ക് ഒരുപാട് മൂല്യം കൊടുക്കുന്ന ഒരു സാധാരണ കുടുംബം .ഏക മകള ആയതിനാൽ ഒരുപാട് കൊഞ്ചിചുo ലാളിച്ചും ഒക്കെയാണ് അവളെ വളർത്തിയത് .
എന്നത്തേയും പോലെ അന്നും രാവി ലെ തന്നെ അവളും സ്കൂളിൽ പോവാൻ ഇറങ്ങി .അപ്പോൾ അച്ഛൻ ഉമ്മറത്ത് നിന്ന് കാറു കഴുകുകയായിരുന്നു . അച്ഛാ ഞാൻ പോയിട്ട് വരട്ടെന്നു ചോദിച്ചു. ശരി മോളെ പോയി വരൂ ന്ന് പറഞ്ഞു .മഴക്കാറ് ഉണ്ടായിരുന്നു അവൾ ഇറങ്ങുമ്പോൾ ,പക്ഷെ മഴ പെയ്തില്ല . കൂട്ടുകാരിയായ നീതുവിനോടൊപ്പം അവളും സ്കൂളിൽ എത്തി . എന്തെന്ന് ,അറിയില്ല മനസിന് ഒരു സന്തോഷം അവൾക്ക് തോന്നീല്ലാ .
ഉച്ച വരെ എങ്ങനെയൊക്കെയോ പോയി .ഉച്ചക്ക് ആദ്യത്തെ ക്ലാസ്സ്,മിനി ടീചെർടെ ഹിന്ദി യാണ് .പഠിപ്പിൽ ഏറെ മിടുക്കിയര്ന്ന അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു അവർക്ക് .ക്ലാസ്സിൽ ആകെ ഇരുട്ട് പടര്ന്നു ,മഴ വരാൻ ആണെന്ന് തോന്നുന്നു കുട്ട്യോളെ ,ഇന്ന് ഇനി ഞൻ പറഞ്ഞാൽ ഒന്നും നിങ്ങള്ക്ക് കേൾക്കില്ല .നമുക്ക് പഠനം നാലെയാകം എന്ന് പറഞ്ഞു കൊണ്ട് മിനി ടീച്ചർ കുശലാന്ന്വേഷണം തുടങ്ങി .അപ്പോഴാണ് പ്യൂണ്‍ സത്യൻ ചേട്ടൻ പ്ലസ് 2 B ക്ലാസ്സിലേക്ക് വന്നത്. എന്തോ രഹസ്യമായി ടീച്ചറോട് പറഞ്ഞു .എന്തോ വലിയ കാര്യം ആണെന്ന് എല്ലാവര്ക്കും മനസിലായി .പെട്ടെന്ന് ടീച്ചർ അവളോടു പറഞ്ഞു , ചേച്ചി വന്നിട്ടുണ്ട് മോൾ വേഗം ബാഗുമെടുത്ത് പൊയ്കോളാൻ .അവൾ ആകെ പരിഭ്രമിച്ചു .വേഗം തന്നെ അവള്ടെ പുഷ്റ്റകമെല്ലം എടുത്തു കൊണ്ട് അവൾ ഇറങ്ങി .ചേച്ചി എന്ന് പറഞ്ഞാൽ വളരെ അടുത്ത ബന്ധു ആണ് ,കുടെപ്പിറ പ്പു അല്ല .
എന്താ രശ്മി ചേച്ചി കാര്യം ,എന്തിനാ എന്നെ വിളിക്കാൻ വനതെന്നു ചോദിച്ചിട്ട് ചേച്ചി ഒന്നും പറഞ്ഞില്ല.അപ്പോഴേക്കും ചെറുതായി മഴ പെയ്യുവാൻ തുടങ്ങി. വീട്ടില് എത്തിയപ്പോൾ മുറ്റത്തു ചെറുതായി ആളുകള് ഉണ്ട്,ബാഗും വലിച്ചെറിഞ്ഞു അവൾ നേരെ അകത്തേക്ക് ഓടി ,അമ്മേ ന്ന് വിളിച്ചു കൊണ്ട് .ആരും ഒന്നും പറയുന്നില്ല.മുത്തശ്ശി അമ്മയുടെ ഒപ്പം ഇരിപ്പുണ്ട് .രണ്ടു പേരും ജീവശവം പോലെ ഇരിക്കുന്നു.അച്ഛനെ അവി ടെ എങ്ങും കാണുന്നില്ല .എവിടെ എന്റെ അച്ഛൻ എനിക്കെന്റെ അച്ഛനെ കാണണം എന്ന് പറഞ്ഞു അവൾ ബഹളം കൂട്ടാൻ തുടങ്ങി.ഏതോ ഒരു ബന്ധു അവളോടായി പറഞ്ഞു ദേവൂട്ടി ,അച്ഛൻ ഊണിനു ശേഷം ഒന്ന് മയങ്ങാൻ കിടന്നതാ ,അച്ഛന് ചെറിയ ഒരു നെഞ്ച് വേദന ഉണ്ടായി ,.ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് ,പോയിട്ടുണ്ട് .അമ്മാവനും മറ്റും അവടെ അച്ഛന് കൂട്ടി നുണ്ട് എന്ന് . അവൾ അത് വിശ്വസിച്ചു.അച്ഛന്റെ അടുത്തേക്ക് പോണമെന്ന് അവൾ വാശി പിടിച്ചു.അപ്പോഴാണ് മുറ്റത്ത് റ്റാർപ വലിച്ചു കെട്ടുന്നത് അവൾ കണ്ടത്.അച്ഛാ ന്നു വിളിച്ചു കൊണ്ട് അവൾ പുറത്തേക്കിറങ്ങി ഓടി .അപ്പോഴേക്കും അവള്ടെ സങ്കടത്തിനൊപ്പം മഴ അണ
പൊട്ടിയൊഴുകി .അവള്ടെ കണ്ണീരും മഴ പോലെ പെയ്തിറങ്ങി....
ഒന്നും പറയാതെ മരണവും മഴയും നമ്മളെ തേടിയെത്തും .പക്ഷെ ഇഷ്ടമുള്ളവരുടെ വേര്പാടിന്റെ വേദന അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.മകളോട് ഒരു വാക് പോലും പറയാതെ പോയ അച്ഛനും , അച്ഛനെ അവസാനം ആയി ഒന്ന് കാണാൻ പറ്റാത്ത മകളും ,മഴ എല്ലാം മായ്കും എന്ന് പറയാറുണ്ട്,പക്ഷെ ജീവിതത്തിൽ ഉണ്ടാവുന്ന വേര്പാട് വിരഹം അതൊക്കെ മായ്ക്കാൻ മഴയ്ക്ക് കഴിയുമൊ. എപ്പൊഴും ദുഖത്തിനും മഴക്കും സാമ്യം ഉണ്ട്. ഇപ്പോഴും മഴ വരുമ്പോൾ അവൾക്കു ഭയം ആണ്, അവളിൽ നിന്നും പ്രിയപെട്ടവരെ തുടച്ചു നീക്കരുതേയെന്ന പ്രാർത്ഥന ആണ്.
Monday, May 13, 2013
ഫേസ്ബുക്ക്
രാവിലെ 8 മണിക്ക് ഉണര്ന്നു ,പല്ല് പോലും തേക്കാതെ ലാപ് ടോപും എടുത്തു കട്ടിലിലേക് തന്നെ ചാഞ്ഞു കൊണ്ട് ഇന്നലെ രാത്രി 2 മണിക്ക് ഉറങ്ങാൻ കിടന്നതിനു ശേഷമുള്ള അപ്ഡേ ട്സ് പരതികൊണ്ട് അഞ്ജന .മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ,ഇന്നലെ അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസ് നു കിട്ടിയ ലൈക് സും കംമെന്റ്സ്ലും ആണ് ശ്രദ്ധ മുഴുവനും .അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ .കോണ്‍വെന്റിൽ നിന്നുള്ള പഠനം .ആവശ്യത്തിനു അല്ലാ ആവശ്യത്തിലധികം പണം .എഞ്ചിനീയറിംഗ് നു ശേഷം ബംഗ്ലൂരിൽ നല്ല ഒരു ജോലി .ഇതൊക്കെ ധാരാളം ആണ് .ഫേസ് ബുക്ക് നോക്കി ഇരുന്നു നേരം പോയത് അറിഞ്ഞില്ല .സമയം 9.30 . 10 മണിക്ക് ഓഫീസിൽ .,ഏതാനം ഇതിനിടയിൽ വേണം കുളിയും ,ജപവും എല്ലാം .ജപം ഒന്നും ഇലലൂരു പ്രാസത്തിനു വേണ്ടി പറഞ്ഞതാണ്.എന്തായാലും വേഗം തന്നെ എല്ലാം കഴിഞ്ഞു ഓഫീസിൽ എത്തി.നമസ്തേ ന്നു പറഞ്ഞു ലാപ്ടോപ് തുറന്നു ഫേസ് ബുക്ക് ഒന്ന് നോക്കി ..ഈ അര മണിക്കൂർ കൊണ്ട് അതിൽ എന്തെങ്കിലും സംഭവിച്ചാലോ.ഒന്നുമില്ല..ആശ്വാസം .
അഞ്ജന ജോലികിടയിലും അസ്വസ്തയാണ് ,ബോസ്സ് മുൻപിൽ നികുനത് കൊണ്ട് ഒന്ന് നോകാനും പറ്റുന്നില്ല .പുറത്തുള്ള അധികം ആണ്‍ പെണ് സൌഹൃധങ്ങളും ഇങ്ങനെയാണ് .ഒരു പ്രാവശ്യം ഓണ്‍ലൈനിൽ കണ്ടില്ലെങ്കിൽ വാടിപോവുന്നവ..ഹോ ഭാഗ്യം ബോസ്സ് പോയി.വേഗം തന്നെ തന്റെ ഫസിബുക് തുറന്നു കുറെ ചാറ്റ് മെസ്സേജ്കൾ .,എല്ലാരും ഇപോ ബിസി ആയി .ഇടയ്ക്കു സൂരജിനെ കിട്ടി...ചാറ്റ് തുടങ്ങിയ ഉടനെ തന്നെ അമ്മ വിളിക്കുന്നു നാട്ടിൽ നിന്ന് ..2 പ്രാവശ്യം വിളിച്ചു വച്ച് .എടുത്തില്ല.ഇവടെ തിരക്കല്ലേ ..അമ്മ വീണ്ടും വിളിക്കുന്നു , " 2 ദി വ്സായല്ലോ മോളെ വിളിച്ചിട്ട് ,നിന്നെ വിളിച്ചാലും എടുക്കില്ല,നീ തിരിച്ചു വിളിക്കാരും ഇല്ലാലോ .,എന്താ നിനക്ക് പറ്റിയത്" .കേള്ക്കാനും സമയം ഇല്ല അവള്ക്ക് .,ചട്ടിങ്ങിനു ഇടയിൽ ശ ല്യം ആയി അമ്മയും .അവൾ പറഞ്ഞു " അമ്മെ ഞൻ ഇപോ ഒരു മീറ്റിംഗിൽ ആണ് കഴിയുമ്പോൾ അങ്ങോട .വിളിക്കാം ."
അമ്മ വിളിച്ച കാര്യം അവൾ പോയി ..ജോലി തിരകിൽ ആയിരുന്നല്ലോ.എങ്ങനെ മറക്കതിരിക്കും .മാസങ്ങള്ക്ക് ശേഷം ഉള്ള ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞു സർകീടൊക്കെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോഴാണ് അറിഞ്ഞത് അച്ഛന് സുഖമില്ലാതെ ആശുപത്രിയിൽ ആണെന്ന വിവരം പറയാൻ ആയിരുന്നു അമ്മ വിളിച്ചതെന്ന് .മകളെ ഒരു നോക്ക് കണ്ടിട്ട് ഒന്നും പറയാനാവാതെ ആ കണ്ണടഞ്ഞു .
Sunday, May 12, 2013
" അമ്മ "
ഇന്നും ഒരു മദേർസ് ഡേ ആണ് ..അങ്ങനെ ഒരു പ്രത്യേക ദിവസം ഉണ്ടോ നമ്മുടെ അമ്മക്ക് ,എനിക്ക് അങ്ങനെ തോന്നുനില്ല ..എല്ലാ ദിവസവും അമ്മയെ ഒര്ക്കാൻ പറ്റാരില്ലെ ..അതോ ഒരു ദിവസം കല്പിച്ചു തന്നതിന്റെ അന്ന് മാത്രമേ ഓർ ക്കാ രുള്ളോ ..രാവിലെ ഉണരുന്നതും ,അത് പോലെ തന്നെ രാത്രി ഉറങ്ങുന്നതും ഭൂമി എന്നാ അമ്മയിലെക്കാന് ,സർവ്വം ക്ഷമയായ അമ്മ.,എല്ലാ ജീവജാലങ്ങളുടെയും അമ്മ ....
ഒന്ന് വീണാലും അത് പോലെ ഒന്ന് നിവര്ന്നാലും തന്നെ നമ്മൾ എല്ലാരും വിളിക്കുന്നതു അമ്മെ എന്നല്ലേ ,അപ്പൊ പിന്നെ ഓരോ വാക്കി ലും ശ്വാസത്തിലും അമ്മയെ അല്ലെ നമ്മൾ ഒര്ക്കുനത്
പിന്നെ ആരെ കാണിക്കുവാൻ വേണ്ടിയാണു ഒരു പ്രത്യേക ദിവസം ...കഷ്ടം തോന്നുന്നു നമ്മുടെ നാടിന്റെയും സംസ്കാരത്തിന്റെയും മാറ്റങ്ങളെ കുറിച്ച് ഒര്കുമ്പോൾ തന്നെ ...എവ്ടെയയിരുന്നാലും ഒരു നേരം സ്വന്തം മാതാവിനെ ഒര്ക്കാത്ത മക്കൾ ഉണ്ടാവോ ..ആര്ക്കറിയാം അല്ലെ ...
എന്തായാലും എനിക്ക് തോന്നിയ കാര്യം ഞൻ ഇവടെ കുറിച്ചിട്ടു ..നിങ്ങള്ക്ക് എങ്ങനെ തോന്നും എന്ത് തോന്നും എന്ന് എനിക്കറിയില്ല...ഇതെഴുതുമ്പോഴും ഞൻ എന്റെ അമ്മയെ ഓര്ക്കുന്നു..ആ അമ്മയുടെ മകളായതിൽ അഭിമാനിക്കുന്നു...
Subscribe to:
Posts (Atom)