വെറും ഒരു തർക്കത്തിനോ അവകാശങ്ങൾക്കോ വേണ്ടി നിക്കാതെ സുവർണ അവിടെ നിന്നും ഇറങ്ങി...ഇനി എങ്ങോട്ട് ? അത് ഒരു ചോദ്യം മാത്രമായി അവൾക്കു .തന്നെ മനസിലാക്കുന്ന ഒരേയൊരാൾ തന്റെ പ്രസാദേട്ടൻ മാത്രമായിരുന്നു...അത് ഇനി ഒരു ഓർമ മാത്രം ..കോലോത്തെ പയ്യനായ ശിവപ്രസാദിനെ സ്നേഹിച്ചു മംഗലം ചെയ്തു എന്നാ ഒരു തെറ്റെ നായര് തറവാട്ടിൽ ജനിച്ച സുവർണ്ണ ചെയ്തിട്ടുള്ളൂ .അമ്മാവന്മാരുടെ എല്ലാം എതിർപ്പിനെ അവഗണിച്ചു കൊണ്ടാണ് പ്രസാദ് സുവർണ്ണയുടെ കഴുത്തിൽ താലി ചാർത്തിയത് .4 വര്ഷം സുഖമായും സന്തോഷമായും കഴിഞ്ഞു പോയി .ഇതിനിടയിൽ ഒരു ബൈക്ക് വാങി ശിവപ്രസാദ് ..ഇപ്പൊ ഇതിന്റെ ആവശ്യം ഉണ്ടോ പ്രസാദേട്ടാ എന്നാ സുവർണ്ണയുടെ ചോദ്യത്തിനു ഒരു ചിരിയോടെ പ്രസാദ് പറഞ്ഞു ,നമുക്ക് എവ്ടെക്കെങ്കിലും അടുതൊന്നു പോവാൻ വേണ്ടി മാത്രമാണ് ഇതു .എ പ്പോഴും അമ്മാമമാര്ടെ വണ്ടി വേണ്ടല്ലോ എന്നാണ് പ്രസാദ് ചിന്തിച്ചത് .വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ,അത് തന്നെ സംഭവിച്ചു .പ്രസാദ് പോയ ബൈക്കി ൽ ഒരു ബസിടിച്ചു .3 ദിവസം അത്യാഹിത വിഭാഗത്തിൽ കിടന്നു .കോലോത്തെ കാര്യസ്ഥൻ വാര്യര് അമ്മാവൻ മാത്രമാണ് അവിടെ ഒരു സഹായത്തിനായി അവള്ക്കുണ്ടയിരുന്നത്.വീട്ടുകാരെ എതിര്തുകൊണ്ടുള്ള കല്യാണം ആയതോണ്ട് അവളുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല.മൂന്നാം ദിവസം ഉച്ചയോടെ പ്രസാദ് അവളോട് വിട പറഞ്ഞു .ദൈവവും മനുഷ്യരും ആരും നീതി കാണിച്ചില്ല .
ചടങ്ങുകൾ എല്ലാം കഴിഞ്ഞു വേഗം തന്നെ.ആരെയും കാത്തു നിക്കാനുണ്ടായിരുന്നി ല്ല..ഇനി ഇവളെ എന്ത് ചെയ്യണം എന്നായി പിന്നത്തെ അവിടുത്തെ ചിന്താവിഷയം.ആര്ക്കും ആ അമ്മയും കുഞ്ഞും അവിടെ നിക്കുനതിനോടു യോജിപ്പുണ്ടായിരുന്നില്ല .അവസാനം എല്ലാ ചര്ച്ചകള്ക്കും ഒടുവിൽ വല്യമ്മാമ പറഞ്ഞു എന്താ എടുക്കാനുള്ള തെന്നു വച്ചാൽ എടുത്തിട്ട് ഇറങ്ങിക്കോളുക .എതിർത്ത് ഒരു വാക് പോലും പറയാൻ കഴിയാതെ കിഴക്കേ കോവിലകത്തിന്റെ പടിപ്പുര ഇറങ്ങുമ്പോൾ ഒരു കൈയിൽ 3 വയസ്സ് മാത്രം ഉള്ള മകൾ ശിവാനിയും മറു കൈയിൽ മാറി യുടുക്കാനുള്ള തുണിയും.ആദ്യം കിട്ടിയ ബസിൽ തന്നെ അവൾ കയറി..എങ്ങോട്റെക്കെന്നു ഒരു ഗ്രാഹ്യവും ഇല്ല.ജനാല സീറ്റിൽ തന്നെ ശിവാനി സ്ഥാനം പിടിച്ചു .അവൾ പുറം കാഴ്ചകൾ ആസ്വദി ക്കുകയാണെന്ന് സുവർണക്ക് അറിയാം .
.നേരം സന്ധ്യയാവാറായി ,രാവിലെ മുതൽ രണ്ടു പേരും ഒന്നും കഴിച്ചിട്ടില്ല .ശിവാനിക്ക് വിശ ക്കുന്നുന്ടെന്നു അറിയാം ,പക്ഷെ അവൾ ഒന്നും ചോദിച്ചില്ല .കാഴ്ചകൾ കണ്ടു മടുതിട്ടാവണം ശിവാനി ഉറങ്ങി പോയി.അമ്മയുടെ തോളിലേക്ക് ചാരി ഒന്നും അറിയാതെ അവൾ ഉറക്കമാണ് .അവള്ടെ മുടിയിഴകൾ തഴുകിയിരിക്കവെ സുവർണയും ചെറുതായൊന്നു മയങ്ങി.പെട്ടെന്ന് എന്തോ ബഹളം കേട്ട് അവൾ ഉണര്ന്നു .അവിടെ ഒരു ചെറിയ പെണ്‍ കുട്ടി , കഷ്ടിച്ച് ശിവാനിയുടെ അതെ പ്രായം .., കുറേ ആളുകള് ചേർന്ന് അവളെ തല്ലുന്നു .പ്രായം ചെന്ന ഒരു സ്ത്രീ അവരെയൊക്കെ പിടിച്ചു മാറ്റീ .,ആ പെണ്‍കുട്ടിയെ അവരിൽ നിന്നും മോചിപ്പിച്ചു .അവസാന സ്റ്റോപ്പ് എത്തി .കണ്ടക്ടർ പറഞ്ഞു വേഗം വേഗം ഇറങ്ങു .ആലോചനയിൽ നിന്നും സുവർണ്ണ ഉണര്ന്നു ,അവിടെ ഇറങ്ങി അവൾ ശിവാനിയെയും കൊണ്ട് അവള്ടെ അർത്ഥമില്ലാത്ത യാത്രയിലേക്ക് .സുവർണ്ണയെയും ശിവനിയെയും ആ സ്ത്രീ വണ്ടിയിൽ നിന്ന് ഇറങ്ങുംബോഴേ ശ്രദ്ധിച്ചിരുന്നു .എവ്ടെയോ കണ്ടു മറന്ന മുഖം .
പക്ഷെ ദൈവം മറ്റൊരു രൂപത്തിൽ അഥവാ ആച്ചിയമ്മയുടെ രൂപത്തിൽ
അവൾക്കു സഹായമയെത്തി .ആച്ചിയമ്മ ,അതാണ് അറയ്ക്കൽ റംല താത്തയുടെ വിളിപ്പേര് .ഭക്ഷണo കിട്ടാതെയും അലച്ചിലിന്റെയും ക്ഷീണത്താൽ ഒരു തുള്ളി നീര് പോലും കിട്ടാത്ത സർക്കാർ പൈപ്പിന്റെ ചുവട്ടിലിരുന്ന അമ്മയെയും കുഞ്ഞി നെയും ആച്ചിയമ്മ തന്റെ വീടിലേക്കു ലേക്ക് കൂട്ടി. വലിയ ആ വീട്ടിൽ ആച്ചിയമ്മയും അവര്ക്ക് കൂട്ടായി വേലക്കാരി സരോജവും ആണുള്ളത് .ഒരു മകനുള്ളതാവട്ടെ കുടുംബത്തോടെ വിദേശത്താണ് താനും . ആച്ചിയമ്മക്ക് സുലൈമാന്റെ വാപ്പ യുടെയും ആച്ചി യമ്മയുടെയും പെൻഷൻ കിട്ടും..പോരാത്തതിനു പറമ്പിലും വയലിലും ആയി കുറച്ചു കൃഷിയും നടത്തുന്നുണ്ട് .നിക്കാഹിനു ശേഷം സുലൈമാനും ഭാര്യയും അവരുടെ 2 കുട്ട്യോളും ദുബായിലാണ് .2 വർഷം കൂടുമ്പോൾ ഒന്ന് വരും അത്ര തന്നെ.ആച്ചിയമ്മക്ക് കൂട്ട് സരോജം മതി .
കുട്ടി ഒന്ന് പോയി കുളിച്ചു വരൂ ,അതിനു ശേഷം വല്ലതും കഴിച്ചിട്ടാവാം ബാകി സംസാരം ഒക്കെ ,ആച്ചിയമ്മ പറഞ്ഞു .അവര്ക്കുള്ള മുറി കാട്ടിക്കൊടുക്കാൻ സരോജതിനെ ഏൽപിച്ചു .എന്തിനാ ആച്ചിയമ്മേ ആരാ എന്താണെന്നൊന്നും അറിയാത്ത ഒരുത്തിയെ വീടിലേക്ക് കൂടിയതെന്നുള്ള സരോജതിന്റെ കുറ്റപ്പെടുത്തൽ അവർ കേട്ടില്ലെന്നു നടിച്ചു കൊണ്ട് പറഞ്ഞു,സരോജം അവര്ക്ക് രണ്ടാള്ക്കും കഴിക്കാനുള്ളത് എടുത്തു വയ്ക്കൂ . ആച്ചിയമ്മയ്ക്ക് ആ കുട്ട്യോളോട് എന്തോ ഒരു ആത്മബന്ധം തോന്നി .എവ്ടെയോ കണ്ടു മറന്ന മുഖം .
കുളിയൊക്കെ കഴിഞ്ഞു സുവർണയും ശിവാനിയും എത്തി.ഒന്ന് തല നനച്ചപ്പോൾ തന്നെ പകുതി ക്ഷീണം അവള്ടെ മുഖത്ത് നിന്നും നീങ്ങി .സരോജം രണ്ടു പേര്ക്കും കഴിക്കാൻ വിളമ്പി.ആച്ചിയമ്മ അവരുടെ അടുത്തിരുന്നു.ശിവാനി കഞ്ഞി വളരെ ആര്ത്തിയോടെ കഴിക്കുനത് കണ്ടു ആചിയമ്മ പറഞ്ഞു ഇനിയും തരാം മോൾക്ക് വിസപ്പു മാറും വരെയെന്നു .സുവർണ്ണയ്ക്ക് വിസപ്പുണ്ടാർന്നെങ്കിൽ കൂടെ കഴിക്കാൻ മനസ് വന്നില്ല .അവൾ കൈ കുടഞ്ഞു എണീറ്റ് .എന്തെ മതിയക്ക്യോ ന്നു ആച്ചിയമ്മയുടെ ചോദ്യത്തിനു അവൾ ഒന്ന് മൂളികൊണ്ട് ഉത്തരം നല്കി .സുവർണ്ണയെ കുറിച്ച് കൂടുതൽ അറിയാൻ അവര്ക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും നാളെയാവട്ടെയെന്നു സ്വയം പറഞ്ഞു കൊണ്ട് ആച്ചിയമ്മ അവര്ക്കുള്ള മുറി കാണിച്ചു കൊടുത്തു.
രാത്രി നന്നായി ഉറങ്ങി സുവർണ്ണ .ഒരുപാടു നാളുകള്ക്ക് ശേഷമുള്ള ഒരു നീണ്ട നിദ്രയാണ് . താനും കുഞ്ഞുമെന്ന് പറഞ്ഞാൽ ജീവനേക്കാൾ ഏറെ സ്നേഹിച്ച തന്റെ പ്രസാദേട്ടന്റെ മരണത്തിനു ശേഷമുള്ള എല്ലാം മറന്നുള്ള ഉറക്കം .അതിരാവിലെ തന്നെ ആച്ചിയമ്മ ഉണര്ന്നു. കുട്ട്യോൾ ഉണര്ന്നില്ലെയെന്നു സരോജതിനോടു ആരാഞ്ഞു ,ഇത് വരെ ഇല്ലെന്നു അവൾ മറുപടിയും കൊടുത്തു.7 മണിയായപ്പോഴേക്കും സുവർണ്ണ ഉണര്ന്നു കുളി കഴിഞ്ഞെത്തി .സരോജതിനെ സഹായിക്കാനായി ഒപ്പം കൂടി
.അപോഴെക്കും ആച്ചിയമ്മ പ്രഭാത സവാരി കഴിഞ്ഞെത്തി .അവർ അവളോട ആദ്യം ചായ എടുത്തു കഴിക്കു എന്നിടവം ന്നു പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.
തിരികെ വന്നപ്പോൾ കിയിൽ ഒരു ഡയറിയും ,അതിൽ ഒരു പഴയ മങ്ങി ദ്രവിച്ച ഫോട്ടോയുമായാണ് ആച്ചിയമ്മ വന്നത്.അവർ അത് സുവർണ്ണ യുടെ കൈയിൽ കൊടുത്തു .അത് നോക്കിയതും സുവർ ണ്ണ ഏങ്ങി ഏങ്ങി കരഞ്ഞു. അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടി ..താൻ 5 വയസ്സ് വരെ ഉമ്മാ എന്ന് വിളിച്ചു നടന്നതും ,അമ്മക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഉമ്മയെ ഇട്ടു പോവാൻ വിസമ്മതിച്ചു കരഞ്ഞതും ഒക്കെ അവർ ഓർത്തു .ഉമ്മ ഉണ്ടാക്കി തന്നിട്ടുള്ള സ്വാദേറിയ വിഭവങ്ങളും, ഉമ്മ തന്നെ തയ്ച്ചു തന്ന കുഞ്ഞുടുപ്പുകളും ഒക്കെ അവൾ ഓർത്തു .ആദ്യമൊക്കെ കത്തിലൂടെയും മറ്റും ഓർത്ത കൂട്ടുകാ രിമാർ പിന്നീടെപ്പോഴോ മറന്നു തുടങ്ങി.ഉമ്മാ ന്നു വിളിച്ചു കൊണ്ട് സുവർണ്ണ ആച്ചിയമ്മയെ കെട്ടിപിടിച്ചു .. ആച്ചി യമ്മ സുവർണ്ണ യെ ചേര്ത്തുപിടിച്ചു കൊണ്ട് പറഞ്ഞു നീ അവൾ തന്നെ എന്റെ പ്രിയ കൂടുകാരി ലീലയുടെ മകൾ ..എന്റെ മകൾ ....ഇനി ഇവിടെ എന്റെയൊപ്പം കഴിയാൻ വേണ്ടി ദൈവം ഇവിടെ എത്തിച്ചവൾ . വിധി അവളെ അവിടെ എത്തിച്ചു .