ന്യൂ ജെനറേഷൻ അമ്മയ്ക്ക്
വെ റുക്കല്ലേ ശപിക്കല്ലേ എന്നെ നീ പേറീട്ടു
വേണ്ടെന്നു വയ്ക്കല്ലേ അമ്മ തൻ ഓമലെ
അമ്മിഞ്ഞപ്പാൽ നീ എനിക്കേകണെ
അമ്മയ്ക്ക് കിട്ടിയ സൗഭാഗ്യമൊക്കെയും
എന്നിലും ചൊരിയണേ എന്നുടെ പൊന്നമ്മേ
പിച്ചവച്ചു നടത്തീടുവാൻ എന്നൊപ്പം വേണം നീ
ഉണ്ണാനും ഉറങ്ങാനും എന്നൊപ്പം വേണം നീ
കളിപ്പാനും ചിരിപ്പാനും എന്നൊപ്പം വേണം നീ
നിന്നുടെ ലാളന കേട്ടു വളരണം
നിന്നുടെ താരാട്ട് കേട്ടുറങ്ങീടണം
എന്നിലെ എന്നെ ഞാനാക്കി മാറ്റുവാൻ
എപ്പോഴും എന്നുടെ കുടെയുണ്ടാവണം
അമ്മ തൻ വാത്സല്യം ഏറ്റു വളര്ന്നിടാൻ
ഞാനും കൊതിക്കുന്നു അത്രമേലത്രമേൽ ....
ആദ്യായിട്ടാണ് ഈ വഴി. ഇഷ്ടായി എഴുത്ത്..ഇനിയും വരാം.......
ReplyDeleteസ്നേഹം
മനു.
നന്ദി ചങ്ങാതീ .....
ReplyDelete