ഇന്നും ഒരു മദേർസ് ഡേ ആണ് ..അങ്ങനെ ഒരു പ്രത്യേക ദിവസം ഉണ്ടോ നമ്മുടെ അമ്മക്ക് ,എനിക്ക് അങ്ങനെ തോന്നുനില്ല ..എല്ലാ ദിവസവും അമ്മയെ ഒര്ക്കാൻ പറ്റാരില്ലെ ..അതോ ഒരു ദിവസം കല്പിച്ചു തന്നതിന്റെ അന്ന് മാത്രമേ ഓർ ക്കാ രുള്ളോ ..രാവിലെ ഉണരുന്നതും ,അത് പോലെ തന്നെ രാത്രി ഉറങ്ങുന്നതും ഭൂമി എന്നാ അമ്മയിലെക്കാന് ,സർവ്വം ക്ഷമയായ അമ്മ.,എല്ലാ ജീവജാലങ്ങളുടെയും അമ്മ ....
ഒന്ന് വീണാലും അത് പോലെ ഒന്ന് നിവര്ന്നാലും തന്നെ നമ്മൾ എല്ലാരും വിളിക്കുന്നതു അമ്മെ എന്നല്ലേ ,അപ്പൊ പിന്നെ ഓരോ വാക്കി ലും ശ്വാസത്തിലും അമ്മയെ അല്ലെ നമ്മൾ ഒര്ക്കുനത്
പിന്നെ ആരെ കാണിക്കുവാൻ വേണ്ടിയാണു ഒരു പ്രത്യേക ദിവസം ...കഷ്ടം തോന്നുന്നു നമ്മുടെ നാടിന്റെയും സംസ്കാരത്തിന്റെയും മാറ്റങ്ങളെ കുറിച്ച് ഒര്കുമ്പോൾ തന്നെ ...എവ്ടെയയിരുന്നാലും ഒരു നേരം സ്വന്തം മാതാവിനെ ഒര്ക്കാത്ത മക്കൾ ഉണ്ടാവോ ..ആര്‍ക്കറിയാം അല്ലെ ...
എന്തായാലും എനിക്ക് തോന്നിയ കാര്യം ഞൻ ഇവടെ കുറിച്ചിട്ടു ..നിങ്ങള്‍ക്ക് എങ്ങനെ തോന്നും എന്ത് തോന്നും എന്ന് എനിക്കറിയില്ല...ഇതെഴുതുമ്പോഴും ഞൻ എന്റെ അമ്മയെ ഓര്‍ക്കുന്നു..ആ അമ്മയുടെ മകളായതിൽ അഭിമാനിക്കുന്നു...
very nice sruthi
ReplyDelete