അത് ഒരു വർഷകാലം ആയിരുന്നു ,2004 ജൂണ്‍ മാസം 24 ,ബുധനാഴ്ച ആയിരുന്നു . മഴ എന്നും അവൾക്കു പ്രിയപ്പെട്ടതായിരുന്നു.അല്ലെങ്കിൽ ആർക്കാണ് മഴയെ ഇഷ്ടം അല്ലാത്തത്.ജീവിതത്തിൽ എല്ലാം ,ഉണ്ടായിരുന്നു സുഖം സന്തോഷം ഒക്കെയും ..,അച്ഛൻ ,അമ്മ, മുത്തശ്ശി ,പിന്നെ അവളും . ചെറിയ കുടുംബം സന്തുഷ്ട കുടുംബം.ബന്ധങ്ങൾക്ക് ഒരുപാട് മൂല്യം കൊടുക്കുന്ന ഒരു സാധാരണ കുടുംബം .ഏക മകള ആയതിനാൽ ഒരുപാട് കൊഞ്ചിചുo ലാളിച്ചും ഒക്കെയാണ് അവളെ വളർത്തിയത് .
എന്നത്തേയും പോലെ അന്നും രാവി ലെ തന്നെ അവളും സ്കൂളിൽ പോവാൻ ഇറങ്ങി .അപ്പോൾ അച്ഛൻ ഉമ്മറത്ത് നിന്ന് കാറു കഴുകുകയായിരുന്നു . അച്ഛാ ഞാൻ പോയിട്ട് വരട്ടെന്നു ചോദിച്ചു. ശരി മോളെ പോയി വരൂ ന്ന് പറഞ്ഞു .മഴക്കാറ് ഉണ്ടായിരുന്നു അവൾ ഇറങ്ങുമ്പോൾ ,പക്ഷെ മഴ പെയ്തില്ല . കൂട്ടുകാരിയായ നീതുവിനോടൊപ്പം അവളും സ്കൂളിൽ എത്തി . എന്തെന്ന് ,അറിയില്ല മനസിന് ഒരു സന്തോഷം അവൾക്ക് തോന്നീല്ലാ .
ഉച്ച വരെ എങ്ങനെയൊക്കെയോ പോയി .ഉച്ചക്ക് ആദ്യത്തെ ക്ലാസ്സ്,മിനി ടീചെർടെ ഹിന്ദി യാണ് .പഠിപ്പിൽ ഏറെ മിടുക്കിയര്ന്ന അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു അവർക്ക് .ക്ലാസ്സിൽ ആകെ ഇരുട്ട് പടര്ന്നു ,മഴ വരാൻ ആണെന്ന് തോന്നുന്നു കുട്ട്യോളെ ,ഇന്ന് ഇനി ഞൻ പറഞ്ഞാൽ ഒന്നും നിങ്ങള്ക്ക് കേൾക്കില്ല .നമുക്ക് പഠനം നാലെയാകം എന്ന് പറഞ്ഞു കൊണ്ട് മിനി ടീച്ചർ കുശലാന്ന്വേഷണം തുടങ്ങി .അപ്പോഴാണ് പ്യൂണ്‍ സത്യൻ ചേട്ടൻ പ്ലസ് 2 B ക്ലാസ്സിലേക്ക് വന്നത്. എന്തോ രഹസ്യമായി ടീച്ചറോട് പറഞ്ഞു .എന്തോ വലിയ കാര്യം ആണെന്ന് എല്ലാവര്ക്കും മനസിലായി .പെട്ടെന്ന് ടീച്ചർ അവളോടു പറഞ്ഞു , ചേച്ചി വന്നിട്ടുണ്ട് മോൾ വേഗം ബാഗുമെടുത്ത് പൊയ്കോളാൻ .അവൾ ആകെ പരിഭ്രമിച്ചു .വേഗം തന്നെ അവള്ടെ പുഷ്റ്റകമെല്ലം എടുത്തു കൊണ്ട് അവൾ ഇറങ്ങി .ചേച്ചി എന്ന് പറഞ്ഞാൽ വളരെ അടുത്ത ബന്ധു ആണ് ,കുടെപ്പിറ പ്പു അല്ല .
എന്താ രശ്മി ചേച്ചി കാര്യം ,എന്തിനാ എന്നെ വിളിക്കാൻ വനതെന്നു ചോദിച്ചിട്ട് ചേച്ചി ഒന്നും പറഞ്ഞില്ല.അപ്പോഴേക്കും ചെറുതായി മഴ പെയ്യുവാൻ തുടങ്ങി. വീട്ടില് എത്തിയപ്പോൾ മുറ്റത്തു ചെറുതായി ആളുകള് ഉണ്ട്,ബാഗും വലിച്ചെറിഞ്ഞു അവൾ നേരെ അകത്തേക്ക് ഓടി ,അമ്മേ ന്ന് വിളിച്ചു കൊണ്ട് .ആരും ഒന്നും പറയുന്നില്ല.മുത്തശ്ശി അമ്മയുടെ ഒപ്പം ഇരിപ്പുണ്ട് .രണ്ടു പേരും ജീവശവം പോലെ ഇരിക്കുന്നു.അച്ഛനെ അവി ടെ എങ്ങും കാണുന്നില്ല .എവിടെ എന്റെ അച്ഛൻ എനിക്കെന്റെ അച്ഛനെ കാണണം എന്ന് പറഞ്ഞു അവൾ ബഹളം കൂട്ടാൻ തുടങ്ങി.ഏതോ ഒരു ബന്ധു അവളോടായി പറഞ്ഞു ദേവൂട്ടി ,അച്ഛൻ ഊണിനു ശേഷം ഒന്ന് മയങ്ങാൻ കിടന്നതാ ,അച്ഛന് ചെറിയ ഒരു നെഞ്ച് വേദന ഉണ്ടായി ,.ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് ,പോയിട്ടുണ്ട് .അമ്മാവനും മറ്റും അവടെ അച്ഛന് കൂട്ടി നുണ്ട് എന്ന് . അവൾ അത് വിശ്വസിച്ചു.അച്ഛന്റെ അടുത്തേക്ക് പോണമെന്ന് അവൾ വാശി പിടിച്ചു.അപ്പോഴാണ് മുറ്റത്ത് റ്റാർപ വലിച്ചു കെട്ടുന്നത് അവൾ കണ്ടത്.അച്ഛാ ന്നു വിളിച്ചു കൊണ്ട് അവൾ പുറത്തേക്കിറങ്ങി ഓടി .അപ്പോഴേക്കും അവള്ടെ സങ്കടത്തിനൊപ്പം മഴ അണ
പൊട്ടിയൊഴുകി .അവള്ടെ കണ്ണീരും മഴ പോലെ പെയ്തിറങ്ങി....
ഒന്നും പറയാതെ മരണവും മഴയും നമ്മളെ തേടിയെത്തും .പക്ഷെ ഇഷ്ടമുള്ളവരുടെ വേര്പാടിന്റെ വേദന അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.മകളോട് ഒരു വാക് പോലും പറയാതെ പോയ അച്ഛനും , അച്ഛനെ അവസാനം ആയി ഒന്ന് കാണാൻ പറ്റാത്ത മകളും ,മഴ എല്ലാം മായ്കും എന്ന് പറയാറുണ്ട്,പക്ഷെ ജീവിതത്തിൽ ഉണ്ടാവുന്ന വേര്പാട് വിരഹം അതൊക്കെ മായ്ക്കാൻ മഴയ്ക്ക് കഴിയുമൊ. എപ്പൊഴും ദുഖത്തിനും മഴക്കും സാമ്യം ഉണ്ട്. ഇപ്പോഴും മഴ വരുമ്പോൾ അവൾക്കു ഭയം ആണ്, അവളിൽ നിന്നും പ്രിയപെട്ടവരെ തുടച്ചു നീക്കരുതേയെന്ന പ്രാർത്ഥന ആണ്.
മഴ ദുഃഖത്തിന്റെ പ്രതീകമാണോ.. ?? ആവോ??
ReplyDeleteതുടർന്നും എഴുതുക ആശംസകൾ..!
(((കമന്റിൽ വേർഡ് വെരിഫിക്കേഷൻ മാറ്റുമല്ലോ)))
വളരെ നന്ദി ..മഴ അവൾക്ക് ദുഖത്തിന്റെ അഥവാ വേർപാടിന്റെ ഓർമയാണ്...
ReplyDelete