Thursday, May 23, 2013

ന്യൂ ജെനറേഷൻ അമ്മയ്ക്ക്

ന്യൂ ജെനറേഷൻ  അമ്മയ്ക്ക് 

 
വെ റുക്കല്ലേ  ശപിക്കല്ലേ എന്നെ നീ പേറീട്ടു
വേണ്ടെന്നു വയ്ക്കല്ലേ  അമ്മ തൻ ഓമലെ 

അമ്മിഞ്ഞപ്പാൽ നീ എനിക്കേകണെ  
അമ്മയ്ക്ക് കിട്ടിയ സൗഭാഗ്യമൊക്കെയും 
എന്നിലും ചൊരിയണേ എന്നുടെ പൊന്നമ്മേ 

പിച്ചവച്ചു നടത്തീടുവാൻ എന്നൊപ്പം വേണം നീ 
ഉണ്ണാനും ഉറങ്ങാനും എന്നൊപ്പം  വേണം നീ 
കളിപ്പാനും  ചിരിപ്പാനും  എന്നൊപ്പം  വേണം നീ 

നിന്നുടെ ലാളന കേട്ടു  വളരണം 
നിന്നുടെ താരാട്ട്  കേട്ടുറങ്ങീടണം 

എന്നിലെ എന്നെ ഞാനാക്കി  മാറ്റുവാൻ 
എപ്പോഴും എന്നുടെ കുടെയുണ്ടാവണം 

അമ്മ തൻ വാത്സല്യം ഏറ്റു  വളര്ന്നിടാൻ 
ഞാനും കൊതിക്കുന്നു അത്രമേലത്രമേൽ ....

2 comments:

  1. ആദ്യായിട്ടാണ്‌ ഈ വഴി. ഇഷ്ടായി എഴുത്ത്..ഇനിയും വരാം.......

    സ്നേഹം
    മനു.

    ReplyDelete
  2. നന്ദി ചങ്ങാതീ .....

    ReplyDelete