Saturday, July 27, 2013

പദനിസ്വനം

പദനിസ്വനം 





കൊഴിഞ്ഞിടുന്നു ആയുസ്സിൻ ഇലകൾ ദിനവും 
മറന്നിടുന്നു ചെയ്തികൾ ഓരോന്നും 
നിലചിടുന്നു കിളികൾ തൻ ഗാനവും
എന്നിട്ടും നിൻ മിഴികൾ മാത്രം തോരാത്തതെന്തേ

ഓമനിച്ചിടാനെന്തേ നീ വന്നില്ല
കാത്തിരുന്നതെന്തേ നീ ഓർത്തില്ലാ
നിന്നിലേക്ക്‌ പകർന്നോരെൻ
സ്നേഹമെന്തിനു നീയിന്നു തട്ടിയെറിഞ്ഞു

കനലുപോൽ നീറുന്ന മനസ്സിന്റെ നൊമ്പരം
എന്തിനു നീയിന്നു ചിരിയിലൊളിപ്പിച്ചു
നീ തന്ന വേദന പ്രിയമെന്നു ചൊന്നാലും
മുറിവേറ്റെൻ ഇടനെഞ്ചു ഒരുവേള പിടഞ്ഞിടും

ഓർമ്മകൾ ഓളങ്ങളായി അലയടിക്കുമ്പോൾ
ഏത് മാളത്തിൽ പോയൊളിച്ചിടും ഞാൻ
പറയാതെയെങ്കിലും തേടുന്നു ഞാൻ നിന്റെ
പദനിസ്വനമെങ്കിലുമൊന്നു കേൾക്കാൻ.....

No comments:

Post a Comment