ഓർമ്മകൾ ..
ഓർമ്മകൾ ..
ഓർമ്മകൾ ചിതലെടുത്ത വേളയിൽ
മറവിയെന്ന മഹാവിപത്ത്
എന്നിലേക്ക് എത്തിനോക്കവേ
ഏകയായ് അനാഥയായ്
തുഴഞ്ഞിടുന്നു ജീവിതം ...
കാണുവാനും മിണ്ടുവാനും
മറന്നു പോയ നിമിഷത്തെ
അറിയാതെയെങ്കിലും ശപിക്കുന്നു
ഞാൻ വ്യഥാ...
എന്നിലേക്കടുത്ത നിന്
സ്നേഹമാം കരസ്പർശവും
ഇന്നെനിക്ക് മരണത്തിന്റെ തണുപ്പേകിടുന്നു ...
“ഓർമ്മകൾ ചിതലെടുത്ത വേളയിൽ
ReplyDeleteമറവിയെന്ന മഹാവിപത്ത് “ ഭാവനാ വ്യാകരണ ചിന്ത ഇവിടെ അപ്രസക്തമെങ്കിലും ഒറ്റ വായനയിൽ വരികൾ ആസ്വദിക്കാം...എഴുതാൻ കഴിയട്ടെ ഇനിയും .ആശംസകൾ..