വൈകിട്ട് എന്റെ വീടിനു അടുത്തുള്ള ക്ഷേത്രത്തിൽ പോയി .ചിറക്കടവ് ദേവി ക്ഷേത്രം . എന്തൊക്കെയോ തിരിച്ചു കിട്ടിയത് പോലെ .മനസിനു ഒരുപാട് സന്തോഷം തോന്നുന്നു . എനിക്ക് 6 വയസ്സ് പ്രായം ഉള്ളപോൾ ആണ് ഞങ്ങൾ ഇവിടെ താമസം ആക്കിയത് .അന്നുമുതൽ എന്റെ കല്യാണ ദിവസം വരെ ഞാൻ സ്ഥിരമായി പോവുന്നതും എന്റെ നിവേദനങ്ങൾ ഒക്കെ സമർപ്പിക്കുന്നതും ചിറക്കടവ് അമ്മയുടെ മുൻപിൽ ആണ് . ഇപ്പോഴും നാട്ടിൽ എത്തിയാൽ ആദ്യം തന്നെ അമ്മയെ ഒന്ന് മുഖം കാണിച്ചില്ലെങ്കിൽ എന്തോ ഒരു വിഷമം ആണ് . ഇന്ന് വരെയും ദേവി എന്നെ കൈ വിട്ടിട്ടില്ല . ചെറുതും വലുതും ആയ ഒരുപാട് ആവശ്യങ്ങൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട് .അതെല്ലാം തന്നെ എനിക്ക് സാധിച്ചു തന്നിട്ടുമുണ്ട് . ആവശ്യങ്ങൾ സാധിച്ചു തരുന്നതിനെക്കാൾ ഉപരി അമ്മയോടുള്ള ഭക്തിയാണ് . ഇവിടെ ഉള്ള ഓരോ ആൾക്കാരുടെയും മനസ്സിൽ ഉള്ള ഭക്തി നമുക്ക് കണ്ടറിയാൻ പറ്റുന്നത് തന്നെയാണ് .
നാലഞ്ചു മാസങ്ങൾക്ക് ശേഷമാണ് ഇന്ന് ദീപാരാധന കാണാനുള്ള ഭാഗ്യം എനിക്കുണ്ടായത് . നല്ല മഴയായത് കൊണ്ടാവാം തിരക്ക് നന്നേ കുറവായിരുന്നു .എന്നിട്ടും കുറെ പേർ ഉണ്ടായിരുന്നു ക്ഷേത്രത്തിൽ . ദേവിയെ നന്നായി ഒരുക്കിയിട്ടുണ്ടായിരുന്നു . പട്ടുപുടവ ചാർത്തി നിറയെ പൂമാല ഒക്കെ ഇട്ടു അതി സുന്ദരമായി ഒരുക്കിയ ആ വിഗ്രഹത്തിൽ നിന്നും കണ്ണെടുക്കാനെ .തോന്നിയില്ല . ശ്രീകോവിലിനുള്ളിലെ ദീപപ്രഭയാൽ ദേവി വിഗ്രഹത്തിനു തങ്ക തിളക്കം ആയിരുന്നു . തൊഴുതു കഴിഞ്ഞു നോക്കിയപ്പോൾ എനിക്ക് തോന്നി ദേവി എന്നെ നോക്കി പുഞ്ചിരിക്കുകയാണ് എന്ന് . ജീവിതത്തിൽ ഇത് വരെ കിട്ടിയ ഭാഗ്യങ്ങളിൽ ഒന്ന് ക്ഷേത്രത്തിനു തൊട്ടടുത്ത് താമസിക്കാൻ പറ്റിയത് തന്നെയാണ് .
ദൂരെ താമസിക്കുമ്പോൾ ആണ് നമ്മൾ താമസിച്ച വീട്, അമ്മ ,ബന്ധുക്കൾ ,നാട് ,അമ്പലം ഒക്കെ എത്രത്തോളം നമ്മളെ സ്വാധീനിച്ചിട്ടുന്ടെന്നു മനസിലാകുകയുള്ളൂ . വീട്ടിലെത്തിയപ്പോൾ തന്നെ ശ്വാസം നേരെ വീണു . . ഇപ്പോൾ എല്ലാം എല്ലാവരും എല്ലാ സന്തോഷങ്ങളും തിരിച്ചു കിട്ടിയ അവസ്ഥയാണ് . മനസ്സ് നിറഞ്ഞു ..

No comments:
Post a Comment