Saturday, June 15, 2013

എന്റെ ചെമ്പകം

എന്റെ ചെമ്പകം


നാട്ടിലെ എന്റെ വീട്ടു പറമ്പിൽ ഒരു ചെമ്പകമുണ്ട് ..സന്ധ്യക്ക്‌ പൂക്കുന്ന ആ ചെമ്പകത്തിൻ പരിമളം ആ പരിസരമാകെയുണ്ടാവും .അടര്ന്നു വീണ ചെമ്പക പൂക്കൾ ഞാൻ സൂക്ഷിച്ചു വയ്ക്കുമായിരുന്നു .എന്തൊരു സുഗന്ധമാനെന്നോ അതിനു .പൂക്കൾ നിലത്തു വീഴുന്നത് എടുക്കാൻ വേണ്ടി ഞാൻ ചെമ്പകചോട്ടിൽ ചെന്ന് നിക്കുമായിരുന്നു ,അപ്പോൾ എന്റെ അമ്മയും അമ്മൂമയും പറയുമായിരുന്നു ; സന്ധ്യക്ക്‌ ഇഴജന്തുക്കൾ ഇറങ്ങുന്ന സമയമാണ് കുട്ടി മുറ്റതിങ്ങനെ നിക്കാതെന്ന് . എനിക്ക് ഇന്നും ഓർമയുണ്ട് ആ കാലമൊക്കെയും ..എന്തൊരു രസമായിരുന്നു അന്നൊക്കെ .പേടിയോ ഭയമോ ഒന്നുമില്ലാത്ത കാലം .ഇപ്പോഴാണെങ്കിൽ എവ്ടെയെങ്കിലും ഒരു പാമ്പ്‌ എന്നോ മറ്റോ കേട്ടാലെ പേടിയാണ് താനും .

എത്ര തരത്തിലുള്ള ചെടികളും പൂക്കളും ആയിരുന്നെന്നോ എന്റെ വീട്ടു മുറ്റത്ത് നിന്നിരുന്നത് ..ഒരുപാട് ചിത്രശലഭങ്ങളും കുഞ്ഞു കിളികളും ഒക്കെ ചേർന്ന് ഒരു നല്ല പൂന്തോട്ടം തന്നെയുണ്ടായിരുന്നു അവിടെ .വീടിനു അടുത്ത് തന്നെ ഒരു ഭദ്രകാളി ക്ഷേത്രവും .ദിവസവും ക്ഷേത്രത്തിൽ പോവുമായിരുന്നു ഞാൻ .ഒരുപാട് സ്നേഹമുള്ള കൂട്ടുകാരും നാട്ടുകാരും ഒക്കെയുണ്ടാര്ന്നു എനിക്കവിടെ ..
അമ്മയെ വിളിച്ചപ്പോൾ കേട്ടു നാട്ടില നല്ല മഴയാണെന്നു ..ഇവിടെ ആവട്ടെ പേരുദോഷം തീര്ക്കാൻ വേണ്ടി പോലും ഒന്ന് പെയ്യുന്നില്ല മഴ ..കഷ്ടം !!!
വീട്ടിൽ നിന്ന് ഒരുപാട് ദൂരെ താമസിക്കേണ്ടി വരുമ്പോളാണ് നമുക്ക് എല്ലാവരും എത്ര പ്രിയപ്പെട്ടത് ആയിരുന്നു എന്ന് മനസിലാവുന്നത് . ഇന്ന് ഇവിടെ അടുത്തുള്ള ക്ഷേത്രത്തിൽ പോയപ്പോൾ വഴിവക്കിൽ നിക്കുന്ന ഒരു ചെമ്പക മരം കണ്ടപ്പോൾ ഇതൊക്കെയാണ് എനിക്ക് ഓർമ വന്നത് ...അമ്മ ,അമ്മമ്മ എല്ലാവരെയും കാണാനും എന്റെ വീട്ടിലെ ചെമ്പകം പൂത്തു നില്ക്കുന്നത് കാണാനും ഒക്കെ അതിയായ ആഗ്രഹം തോന്നുന്നു.....

No comments:

Post a Comment