Wednesday, June 26, 2013

പിൻതുടരുന്ന മുഖങ്ങൾ

തികച്ചും ഓർക്കാപ്പുറത്ത് ആയിരുന്നു എന്റെ അച്ഛൻ എന്നെയും അമ്മയെയും വിട്ടു പോയത് . ഞങ്ങൾക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത ഒരു സത്യം ആയിരുന്നു അത്.മരണം എന്ന മഹാസത്യം ..ഇതു പോലെയൊരു മഴക്കാലം ആയിരുന്നു . എല്ലാ അച്ചന്മാരെ പോലെ തന്നെ എന്റെ അച്ഛനും ഏറ്റവും പ്രിയപ്പെട്ടവർ ഞാനും എന്റെ അമ്മയും തന്നെയായിരുന്നു . അച്ഛൻ അമ്മ ഞാൻ അടങ്ങുന്ന ഒരു കുഞ്ഞു കുടുംബം ആയിരുന്നു ഞങ്ങളുടേതും . ഒറ്റ മകൾ ആയതു കൊണ്ടാവാം എന്റെ എല്ലാ കുഞ്ഞു കുഞ്ഞു വാശികളും ശാട്യങ്ങളും അച്ഛൻ അനുവദിച്ചു തരുമായിരുന്നു .

2004 ജൂണ്‍ 23 നു ആണ് എന്റെ അച്ഛനെ ഞങ്ങളിൽ നിന്നും തട്ടിപ്പറിച്ചു കൊണ്ട് മരണം പോയത് .ഇത് 9 വർഷം ആവുകയാണ് . ഇപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല അച്ഛൻ ഇന്ന് ഞങ്ങളോടൊപ്പം ജീവിച്ചിരിക്കുന്നില്ല എന്നത് . അച്ഛന്റെ ശരീരം ഞങ്ങളോടൊപ്പം ഇല്ല,പക്ഷെ ആ മനസ്സ് എല്ലായ്പ്പോഴും കൂടെയുണ്ട് . അത് പലപ്പോഴും അറിയുന്നും ഉണ്ട് . ചിലപ്പോൾ ചില കാര്യങ്ങൾക്കു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുമ്പോൾ ,മനസ്സിൽ അച്ഛനെ ഓർക്കുമ്പോൾ നല്ല തീരുമാനങ്ങൾ തന്നെ എടുക്കാൻ മനസ്സും ധൈര്യവും കിട്ടാറുണ്ട് . എന്റെ എല്ലാ നന്മകൾക്കും അച്ഛന്റെ അനുഗ്രഹം ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു .എല്ലാം കണ്ടും കേട്ടും അറിഞ്ഞും എന്റെ തന്നെ നിഴലായി എപ്പോഴും എന്റെ അച്ഛൻ എന്നോടൊപ്പം ഉണ്ട് .അത് എന്നും അങ്ങനെ തന്നെയാവണേ എന്ന് പ്രാർഥിക്കുകയാണ് .. പുറത്ത് നന്നായി മഴ പെയ്തു തിമിർക്കുന്നു . അച്ഛന്റെ ഓർമകളും മനസ്സിൽ നിറയുന്നു ...ഇപ്പോൾ മനസ്സിലാക്കുന്നു നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാട് നമ്മിൽ ഉണ്ടാക്കുന്ന വേദന കാലത്തിനു മായ്ക്കാവുന്നതിലും അപ്പുറം ആണെന്ന് ..

എന്നെ ഇത് എഴുതുവാൻ പ്രേരിപ്പിച്ചത്  ഈ സ്റ്റാറ്റസ് ആണ് .ഒരുപാട് വേദനിപ്പിച്ച ഒരു സ്റ്റാറ്റസ് ..

" മരണത്തിനു ശേഷവും നമ്മളെ പിൻതുടരുന്ന ഒരുപാട് മുഖങ്ങളുണ്ട്
ചില പേരുകൾ കേൾക്കുമ്പോൾ ഉള്ളിലിപ്പോഴും ഒരു മരവിപ്പുണ്ട് .
ചില നേരങ്ങളിൽ യാദൃശികമായി അവർ നമ്മളിലേയ്ക്ക് കടെന്നെത്തും ! "
 

No comments:

Post a Comment