Wednesday, June 19, 2013

മാമ്പഴക്കാലം










ഈ മാങ്ങയുടെ ഒക്കെ ഒരു കാര്യമേ ..പണ്ട് വീട്ടിൽ നിന്ന സമയത്ത് ഇതിനൊക്കെ ഒരു മതിപ്പും ഇല്ലായിരുന്നു ..അവിടുന്നൊക്കെ പെട്ടിയും പ്രമാണവും എടുത്തു ഇവിടെ പാണ്ടി നാട്ടിൽ വന്നപ്പോൾ മാങ്ങക്കൊക്കെ സ്വർണത്തിന്റെ വിലയും കൊടുക്കണം .,പിന്നെ കടിച്ചു നോക്കിയിട്ട് വാങ്ങാനും പറ്റില്ലല്ലോ ..എന്തൊരു നിറമാണ് പക്ഷെ പുളിച്ചിട്ടു നമ്മുടെ പല്ല് വരെ ഇളക്കി കളയാൻ തോന്നും :( . ഇന്നലെ രാവിലെ അമ്മ വിളിച്ചപ്പോൾ പറയുന്നത് കേട്ടു പറമ്പിലെ മാവിൽ ന്നു പഴുത്ത മാങ്ങ വീഴുന്നുണ്ടെന്ന് മഴയത്ത്. കൊതിച്ചിരിക്കുവായിരുന്നു ഇന്നലെ മുഴുവനും .വാങ്ങി വച്ചിരിക്കുനതിനെ കുറിച്ച് ഓർത്തപ്പോൾ ഉള്ള കൊതിയും പോയി ...

അങ്ങനെയിരിക്കെ ഇന്നലെ ഞങ്ങളുടെ ചക്കോത്താ ( രുക്മിണി ആന്റി ) കുറച്ചു മാമ്പഴം തന്നു ,നമ്മുടെ വൈലോപ്പിള്ളി മാഷ്‌ പറഞ്ഞ അതേ മാമ്പഴം .എന്താ സ്വാദ് .!!! ഉറങ്ങാൻ കിടന്നിട്ടും ഈ മാങ്ങയുടെ ഓർമയായിരുന്നു.,അത് കൊണ്ട് രാത്രി 1 മണിയായപ്പോ എന്നീട് 2 മാമ്പഴം കഴിച്ചു ..നന്ദിയുണ്ട് ചക്കോത്താ നന്ദിയുണ്ട് .ചക്കോത്ത കേട്ടിരുന്നെങ്കിൽ പറഞ്ഞേനെ നട്ടപാതിരാത്രിക്കാ പെണ്ണിന്റെ ഒരു നന്ദിയെന്നു ..ഹാ എന്തായാലും കഴിക്കാനുള്ളത് കഴിച്ചു .

അപ്പോഴാ ഞാൻ ഓർക്കുന്നത് ഞങ്ങളുടെ ഹൌസ് ഓണർ
ഇടയ്ക്കിടെ പറയാറുണ്ട് ഇത് രണ്ടു കോടി രൂപയുടെ മൂല്യമുള്ള സ്ഥലം ആണെന്ന് ..ഇതൊക്കെ കെട്ടിയിട്ടിട്ട് യു .എസ്സിൽ പോവാതെ ഇത്ര വിലപിടിപ്പുള്ള സ്ഥലത്ത് കുറച്ചു മാവോ ,പേര മരമോ ഒക്കെ നാട്ടു പിടിപ്പിച്ചുടായിരുന്നോ .,ഒന്നുമില്ലെങ്കിലും വരുന്ന വാടകക്കാർക്ക് എങ്കിലും പ്രയോജനം ഉണ്ടായേനെ .ഇത് വെറുതെ കുറച്ചു മുല്ലയും , കനകാംബരവും ഒക്കെ കാട് പോലെ നാട്ടു വളര്ത്തി ...പക്ഷെ ഒരു കാര്യം ഉണ്ട് കേട്ടോ ,ഇവിടെ വെള്ളത്തിനും ഒന്നും ഒരു ക്ഷാമവും ഇല്ല .അതാണ്‌ ഏറ്റവും വലിയ കാര്യം .ബാക്കിയുള്ള ഫ്ലാറ്റിൽ ഉള്ളവർ എല്ലാം വെള്ളത്തിന്‌ വേണ്ടി തെണ്ടി നടക്കുമ്പോൾ ഞങ്ങള്ക്ക് ഒരു ബുദ്ധിമുട്ടും ഇവിടെ ഇല്ലാട്ടോ .

ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം അല്ലെ..ഹൌസ് ഓണർ കേട്ടാൽ പറഞ്ഞേനെ വേണ്ടെങ്കിൽ വേറെവിടെയെങ്കിലും പൊക്കോളാൻ ...കുഴപ്പമില്ല ,ഇത് പോലെ മാമ്പഴം പോലെ മനസുള്ള ഒരു ഹൌസ് ഓണർ നെ കിട്ടിയത് മഹാഭാഗ്യം എന്ന് കരുതിക്കൊണ്ട് ഇരിക്കാം .അത്ര തന്നെ ....
 

No comments:

Post a Comment