Wednesday, June 26, 2013

Oru chirikkadha

 കോളേജിലെ റാഗ്ഗിംഗ് ആണ്    സംഭവം  .സാധാരണ അധ്യയന വർഷം തുടങ്ങി ഒന്ന് രണ്ടു മാസം കഴിയുമ്പോഴേക്കും നല്ല കൂട്ട് ആവാറാണ് പതിവ് . എന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു .2005 ൽ ആണ് ഞാൻ  എന്റെ   കോളേജിൽ ബി.എസ് .സി ബയോടെക്നോളജി പഠിക്കാൻ വേണ്ടി അവിടെ എത്തപ്പെട്ടത് ..എത്തിയപ്പോൾ തന്നെ ഞാൻ ഒരു നോട്ടപ്പുള്ളി (കൊലപ്പുള്ളി അല്ലാട്ടോ ) ആയെന്നു പിന്നീടാണ് പിടി കിട്ടിയത് .വീട്ടിൽ മാത്രം ഒരു വില്ലത്തി ആയിരുന്ന എന്നെ ( അല്ലാതെ പാവം ആയിരുന്നു കേട്ടോ :) ) ഇപ്പോഴത്തെ അത്രയും bold ആക്കിയതും എന്റെ സീനീയേര്സ് ആണ് .അതിനു അവരോടെല്ലാം എനിക്ക് നന്ദിയുണ്ട് .

ഇനിയാണ് സംഭവങ്ങൾ ഒക്കെയും നടക്കുന്നത് . വീട്ടിൽ നിന്ന് ഒരിടത്തേക്ക് ,എന്തിനു പറയണം അമ്മ വീട്ടിലേക്ക് പോലും മാറി നിന്നിട്ടില്ലാത്ത എന്നെ കോളേജ് ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ തീരുമാനം ഉണ്ടായി .അങ്ങനെ കരഞ്ഞു നിലവിളിച്ചു നിന്ന എന്നെ h .o.d' സർ ന്റെയും , അദ്ദേഹത്തിന്റെ ഭാര്യയായ മിസ്സിന്റെം ഉത്തരവാധിതത്തിൽ ഞാൻ അവിടെ എത്തി .
ഹോസ്റ്റൽ വാർടെൻ എൽസി മിസ്സ്‌ ആയിരുന്നു .അയ്യോ പാവം .ഞങ്ങളുടെ കൂട്ടത്തിൽ വായ തുറന്നു ഒരക്ഷരം മിണ്ടാത്ത ഡോണ യെ പോലും പേടിയായിരുന്നു അന്ന് അവർക്ക് . അപ്പൊ പിന്നെ റാഗിങ്ങ് താരങ്ങളോട് പേടി ഇല്ലാതിരിക്കുമോ അവർക്ക് . 

എനിക്ക് ഭയങ്കര ജാട ആയിരുന്നു എന്നായിരുന്നു എന്റെ സീനിയെര്സിന്റെ 
കണ്ടെത്തൽ .അല്ലെങ്കിലും അല്പം സ്വല്പം ജാട ഇല്ലാത്ത ആൾക്കാർ ഉണ്ടാവോ .ഇനിപ്പോ അതില്ലെങ്കിൽ അവർക്ക് കാര്യമായ എന്തെങ്കിലും കുഴപ്പം കാണും .ഇത് എന്റെ കണ്ടെത്തൽ :P ആദ്യമൊക്കെ എന്നെ എന്നും ബാക്കിയുള്ള കൂട്ടുകാരുടെ കൂടെ പിടിച്ചു നിർത്തി അല്ലറ ചില്ലറ കൊട്ട് ആയിരുന്നു തന്നു കൊണ്ടിരുന്നത് . പിന്നെ പിന്നെ കുടെയുള്ള ചില സന്മനസ്സുള്ളവർ വിചാരിച്ചത് കൊണ്ട് എന്റെ കാര്യത്തിൽ വേഗം തന്നെ ഒരു തീരുമാനം ആയി .അത് വരെ വല്ലപ്പോഴും കിട്ടിക്കൊണ്ടിരുന്നത് എനിക്ക് മാത്രം എന്നും കിട്ടി തുടങ്ങി .സംശയിക്കേണ്ട , തെറിയുടെ അഭിഷേകം തന്നെ .. :( . പാവം ഞാൻ ,ഇതൊക്കെ സഹിച്ചും ക്ഷമിച്ചും നിന്നു . ആരോടും പറയാനും പറ്റില്ലല്ലോ. അമ്മ വിളിക്കുമ്പോൾ പറഞ്ഞാൽ അമ്മക്ക് വിഷമം ആവും എന്ന് വിചാരിച്ചു അമ്മയോട് ഒന്നും പറഞ്ഞില്ല . പാതിരാത്രി 1 മണി വരെ ഒറ്റക്കാലിൽ നില്ക്കാൻ പറഞ്ഞു എന്നെ നിർത്തിയ ഒരു വീര വനിതയെ ഞാൻ ഇന്നും മറന്നിട്ടില്ല . ഇതിനൊക്കെ പുറമേ കോളേജിൽ എത്തിയാൽ ചേച്ചിമാർ ചേട്ടന്മാരോട് പറഞ്ഞു അവിടെന്നു വേറെയും .

ഈ കുരങ്ങന്മാർ ആവട്ടെ പെണ്‍പിള്ളേർ പറഞ്ഞു കൊടുക്കുന്നത് മാത്രം കേട്ട് ജുനിയെര്സ് നെ ചീത്ത പറയാൻ നടക്കുന്ന ചക്കര മുത്തുകളും .ഹാാാാ. കുറെ പേരുടെ തല തള്ളിപോട്ടികാൻ ഒക്കെ എനിക്ക് തോന്നീട്ടുണ്ട് .പിന്നെ ഞാൻ കോളേജിൽ ഒരു പാവം ആയിരുന്നത് കൊണ്ട് അവരൊക്കെ രക്ഷപെട്ടു .,ഞാനും ( ജയിലിൽ പോവാതെ ) .എന്തായാലും വിജയകരമായി 1 വർഷം അടിപിടിയായി മുന്നോട്ടു പോയി .അപ്പോഴേക്കും എന്റെ പ്രിയപ്പെട്ട സുവിന ചേച്ചി കോഴ്സ് കഴിഞ്ഞു പോയി.അത് ഒരു സങ്കടം ആയിരുന്നു .ആ ഹോസ്റ്റൽ ലെ എന്റെ ആകെയൊരു ആശ്വാസം സുവിനേച്ചി ആയിരുന്നു . പക്ഷെ ഒരു സന്തോഷം പിന്നെയുമുണ്ടായി ചേച്ചി അവിടെ തന്നെ പി.ജി 'ചെയ്യാൻ വേണ്ടി വന്നു . :) . അപ്പോഴേക്കും തെറ്റിധാരണ ഒക്കെ മാറി കുറച്ച പേർ എന്റെ കൂട്ടത്തിലും വന്നു .

പിന്നെ പിന്നെ പാവം ആയിരുന്ന ഞാൻ നല്ല ഒരു വില്ലത്തി ആയി അവിടെയും .എന്നെ പിടിച്ചു നിർത്തി വഴക്ക് പറഞ്ഞിരുന്ന്വർക്കെല്ലാം ഞാനും തിരിച്ചു ചെറുതായി കൊടുത്തു തുടങ്ങി . എനിക്ക് എന്റെ ഷാജി സർ ഉം ,മിനി മിസ്സ്‌ ഉം എല്ലാ സപ്പോർട്ടും തന്നു .അപ്പോഴേക്കും അടുത്ത അധ്യയന വർഷം ആയി പുതിയ ഇരകളെയും കാത്തു അവർ നിന്നു ,എന്റെ സിനിയെര്സ് .എന്റെ ഭാഗ്യവും അവര്ടെ നിര്ഭാഗ്യവും വന്നതെല്ലാം നല്ല പുപ്പുലികൾ തന്നെയായിരുന്നു.അതോടെ ആദ്യത്തെ ലിസ്റ്റിൽ നിന്നും ഞാൻ രക്ഷപെട്ടു .പിന്നെയും പഴയ കഥ തുടർന്നു .കഥാപാത്രങ്ങൾ മാത്രം മാറി . പക്ഷെ അപ്പോഴേക്കും വേറെ ഒരു മാറ്റവും അവിടെ സംഭവിച്ചു ,മിണ്ടാത്ത എൽസി മിസ്സും മിണ്ടി തുടങ്ങി :D . 

അന്നും ഇന്നും നല്ല വ്യക്തിത്വം കാണിച്ച 2 പേർ ആ കോളേജിൽ ഉണ്ടായിരുന്നു ,അവരെ വിട്ടു പോയാൽ ശരി ആവില്ലല്ലോ ,അവരാണ് SUVINA AJAY CHALIL & VISHNU RAJENDRAN . അന്നും ഇന്നും നല്ല കൂട്ടുകാർ ആയി ഈ രണ്ടു പേർ എന്നോടൊപ്പം ഉണ്ട് . എന്നെ മനസിലാക്കിയ എന്റെ സുവിനേച്ചിയും വിഷ്ണു ചേട്ടനും .

1 comment: